ഭാരതീയ ധർമ ശാസ്ത്രങ്ങളിൽ അധിഷ്ഠിതമായ സാധനാ പദ്ധതികളും പൂജകളും യഥാവിധി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന സംഘടനയാണു ഭാരതീയ ധർമ്മ പ്രചാര സഭ. ഷോഡശ സംസ്കാരങ്ങൾ, വിവിധ ദേവതകളുടെ പൂജകൾ, ഉപാസനാക്രമങ്ങൾ എന്നിവയെല്ലാം തത്പര ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണു സഭയുടെ ലക്ഷ്യം. കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രവർത്തനങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സജീവമായി നടന്നുവരുന്നത് ഡോ ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിലാണ്. നാളിതുവരെ പതിനായിരത്തിലേറെ ജനങ്ങളെ സാധനയുടെ ലോകത്തേയ്ക്കു നയിക്കുവാൻ ഭാരതീയ ധർമ്മ പ്രചാര സഭയുടെ പ്രവർത്തനങ്ങൾക്കു സാധിച്ചിട്ടുണ്ട്.